
ഓസോണ് ദിനാചരണം നടത്തി
Posted on: 17 Sep 2010
ചങ്ങരംകുളം: ചിയ്യാനൂര്‍ എ.എല്‍.പി സ്‌കൂളില്‍ നടന്ന ഓസോണ്‍ ദിനാചരണം പ്രധാനാധ്യാപകന്‍ സി.എസ്. മോഹന്‍ദാസ് ഉദ്ഘാടനം ചെയ്തു. ബാഡ്ജ് നിര്‍മാണം, ക്വിസ് മത്സരം, പോസ്റ്റര്‍ നിര്‍മാണം, ബോധവത്കരണ ക്ലാസ്, പ്രതീകാത്മക ഓസോണ്‍ കുട നിര്‍മിച്ച് വിദ്യാര്‍ഥികളുടെ റാലി എന്നിവ ഉണ്ടായി. റാലിക്ക് അധ്യാപകരായ പി. ശോഭന, മിനി സി.എസ്, സക്കീന പി.എ, സുജിത പി, മഞ്ജു കെ. എന്നിവര്‍ നേതൃത്വം നല്‍കി.
No comments:
Post a Comment