ഗുരുനാഥര്‍ പകര്‍ന്നുനല്‍കിയ അധ്യാപനത്തിന്റെ അനുഭവ പാഠങ്ങളുമായി വിദ്യാര്‍ഥികള്‍ അധ്യാപകരായി. അധ്യാപക ദിനാഘോഷങ്ങളുടെ ഭാഗമായി ചിയ്യാനൂര്‍ എ.എല്‍.പി.സ്‌കൂളിലാണ് തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ അധ്യാപകരായി ക്ലാസുകളിലെത്തിയത്. സ്‌കൂളിലെ നാലാംക്ലാസ് വിദ്യാര്‍ഥികളായ ലനീസ. വി.കെ, മേഘ. പി.എം, മേഘ്‌ന. കെ.പി, രശ്മി, കെ.എസ്, ഫബീന. ടി.പി. എന്നിവരാണ് അധ്യാപിക വേഷമണിഞ്ഞ് ഒന്നുമുതല്‍ നാലുവരെയുള്ള ക്ലാസുകളിലെത്തിയത്.
ഓരോ പിരിയഡ് കഴിയുമ്പോള്‍ ക്ലാസുകള്‍ മാറിക്കയറി സ്‌കൂളിലെ മുഴുവന്‍ ക്ലാസുകളിലും കുട്ടി അധ്യാപികമാര്‍ ക്ലാസ് എടുക്കാനെത്തി.
ക്ലാസ് എടുക്കേണ്ട പാഠഭാഗങ്ങള്‍ മുന്‍കൂട്ടി നല്‍കുകയും രക്ഷിതാക്കളുടെ സഹായത്താല്‍ അവര്‍ക്ക് പരിശീലനം നല്‍കിയുമാണ് അധ്യാപകദിനത്തില്‍ കുട്ടി അധ്യാപകരെ ക്ലാസിലേക്കയച്ചത്.
No comments:
Post a Comment